അയർലൻഡിനെതിരായ രണ്ടാം ടി20യിലെ തകർപ്പൻ പ്രകടനത്തോടെ കൈയ്യടി നേടുകയാണ് മലയാളി താരം സഞ്ജു സാംസൺ. ഓപ്പണറായി ഇറങ്ങിയ സഞ്ജു, അർധസെഞ്ച്വറി നേടി. 42 പന്തിൽ നിന്ന് ഒമ്പത് ബൗണ്ടറിയും നാല് സിക്സുമടക്കം 77 റൺസാണ് സഞ്ജു നേടിയത്.
മത്സരത്തിലെ മിന്നുന്ന പ്രകടനത്തോടെ കളിനിരീക്ഷകരും മുൻ താരങ്ങളും സഞ്ജുവിനെ പ്രശംസകൊണ്ട് മൂടുകയണ്. മുൻ ഇന്ത്യൻ താരം ആകാശ് ചൊപ്ര, സഞ്ജുവിന്റെ ബാറ്റിങ് ശൈലി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടേത് പോലെയാണെന്നാണ് പറഞ്ഞത്. തന്റെ യൂടൂബ് ചാനലിലാണ് ചൊപ്ര ഇക്കാര്യം വിശദീകരിച്ചത്.
സഞ്ജു വളരെ നന്നായി ബാറ്റ് ചെയ്തു, സഞ്ജുവിന്റെ തുടക്കം നന്നായിരുന്നു, എന്നാൽ ഇന്നിംഗ്സിന്റെ മധ്യത്തിൽ ഒന്ന് പിന്നാക്കം പോയി, പക്ഷെ ഒടുവിൽ വീണ്ടും അതിവേഗം സ്കോർ ഉയർത്തി, ബാറ്റ് ചെയ്യുമ്പോഴൊക്കെ സഞ്ജു അത് വളരെ നന്നായി ചെയ്യും, സഞ്ജു ഒരിക്കലും മോശമായി ബാറ്റ് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല, രോഹിത് ശർമയുടെ വിഭാഗത്തിൽ പെടുന്ന ബാറ്ററാണ് സഞ്ജു, കാരണം രോഹത്തും ബാറ്റ് ചെയ്യുമ്പോഴൊക്കെ അത് വളരെ മനോഹരമായി ചെയ്യും, ഒരു ഇടതടവുമില്ലാതെ റൺസ് വന്നുകൊണ്ടിരിക്കും, ഒപ്പം മത്സരത്തെ മുഴവുവൻ നിയന്ത്രിക്കുകയും ചെയ്യും, ചൊപ്ര പറഞ്ഞു.