SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡിനായി ദീർഘകാലം കളിച്ചിട്ടുള്ള സ്റ്റീവൻ ടെയ്ലർ ഐ.എസ്.എല്ലിലേക്ക്. ഒഡിഷ എഫ്.സിയാണ് ഈ ഇം​ഗ്ലീഷ് പ്രതിരോധതാരത്തെ ഒപ്പം കൂട്ടിയത്. വരുന്ന സീസണിൽ ക്ലബ് ക്യാപ്റ്റനാകും ടെയ്ലറെന്നാണ് സൂചന.

34- കാരനായ ടെയ്ലർ സെന്റർ ബാക്കാണ്. കഴിഞ്ഞ രണ്ട് സീസണുകളിൽ ന്യൂസിലൻഡ് ക്ലബ് വെല്ലിങ്ടൻ ഫീനിക്സിൽ കളിച്ച ടെയ്ലർ കഴിഞ്ഞ ദിവസമാണ് ക്ലബുമായി കരാർ റദ്ദാക്കിയത്. പിന്നാലെയിപ്പോൾ ഒഡിഷ ടെയ്ലറിനെ ടീമിലെത്തിച്ചു. ഒരു വർഷത്തെ കരാറിലാണ് ടെയ്ലറിന്റെ വരവ്. എന്നാൽ വീണ്ടുമൊരു വർഷത്തേക്ക് കൂടി ഇത് പുതുക്കാൻ അവസരമുണ്ട്. ഒഡിഷയിൽ ഓസ്ട്രേലിയൻ താരം ജേക്കബ് ട്രാറ്റാകും ടെയ്ലറിന്റെ സെന്റർ ബാക്ക് പങ്കാളി.

-Advertisement-

ന്യൂകാസിലിന്റെ അക്കാദമി താരമായ ടെയ്ലർ 2003-ലാണ് സീനിയർ ടീമിനായി അരങ്ങേറുന്നത്. തുടർന്ന് 2016 വരെയുള്ള 13 സീസണാണ് ടെയ്ലർ ന്യൂകാസിൽ ജേഴ്സിയണിഞ്ഞത്. ക്ലബിനായി ഏതാണ്ട് 270-ഓളം മത്സരങ്ങളിൽ ടെയ്ലർ ബൂട്ടുകെട്ടി. ഇം​ഗ്ലണ്ടിന്റെ വിവിധ യൂത്ത് ടീമുകളിൽ കളിച്ചെങ്കിലും ടെയ്ലറിന് സീനിയർ ടീമിൽ ഇടം ലഭിച്ചിട്ടില്ല.