SHARE

ന്യൂസിലൻഡിന്റെ സ്പിൻ ബൗളറായിരുന്ന ജീതൻ പട്ടേലിന് ഇനി പുതിയ ദൗത്യം. ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ സ്പിൻ ബൗളിങ് ഉപദേശകനായാണ് 39 കാരനായ പട്ടേലിനെ നിയമിച്ചത്. ന്യൂസിലൻഡിനെതിരായ ഇം​ഗ്ലണ്ടിന്റെ ടി20 പരമ്പയ്ക്കുള്ള ടീമിനൊപ്പമാണ് പട്ടേലിനെ ഉൾപ്പെടുത്തിയത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് രണ്ട് വർഷമായെങ്കിലും പട്ടേൽ ഇപ്പോഴും ഇം​ഗ്ലണ്ടിലും ന്യൂസിലൻഡിലും കൗണ്ടി, ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിക്കുന്നുണ്ട്. ഇതിനിടെയാണിപ്പോൾ ഇം​ഗ്ലീഷ് ടീമിനൊപ്പമുള്ള ദൗത്യം. ഇം​ഗ്ലീഷ് ടീമിന്റെ മുഖ്യ പരിശീലകനായ ക്രിസ് സിൽവർവുഡ് നിയമിതനായ ശേഷമുള്ള ആദ്യ പരമ്പരയാണ് ന്യൂസിലൻഡിലേത്.

കിവീസിനായി 2005-ലാണ് അന്ത്രാഷ്ട്ര ക്രിക്കറ്റിൽ പട്ടേൽ അരങ്ങേറിയത്. 43 ഏകദിനങ്ങളും 24 ടെസ്റ്റുകളും ന്യൂസിലൻഡിനായി പട്ടേൽ കളിച്ചു. ​ഗുജറാത്തിൽ വേരുകളുള്ള പട്ടേൽ വലംകൈയ്യൻ സ്പിന്നറാണ്.