SHARE

പാകിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് മാറ്റങ്ങളുണ്ടാകുമെന്ന സൂചന ശക്തമാണ്. സമീപകാലത്തെ ടീമിന്റെ മോശം പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ ബാബർ അസമിനെ നായകസ്ഥാനത്ത് നീക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.

ഇതിനിടെ പല മുൻ താരങ്ങളും ക്യാപ്റ്റൻസി മാറ്റം വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. മുൻ താരം ബാസിത് അലിയുടെ അഭിപ്രായത്തിൽ ബാബർ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ ബാറ്റിങ്ങിൽ ശ്രദ്ധിക്കണം. ക്യാപ്റ്റൻസി ഉത്തരവാദിത്വം ബാബറിന്റെ ബാറ്റിങ് പ്രകടനത്തെ ബാധിക്കുന്നുണ്ട്, അതിനാൽ തന്നെ ക്യാപ്റ്റൻസി ബാബർ ഒഴിയുകയും ബാറ്റിങ്ങിൽ ശ്രദ്ധിക്കുകയും ചെയ്താൽ പല ബാറ്റ് റെക്കോർഡുകളും അദ്ദേഹത്തിന് തിരുത്തിയെഴുതാൻ സാധിക്കും, ബാസിത് പറഞ്ഞതായി ക്രിക്കറ്റ് പാകിസ്ഥാൻ റിപ്പോർട്ട് ചെയ്തു.

ബാബറിന് പകരമായി ഏകദിനത്തിലും ടെസ്റ്റിലും സ്റ്റാർ പേസർ ഷഹീൻ അഫ്രീദി ക്യാപ്റ്റനാകണമെന്നാണ് ബാസിതിന്റെ അഭിപ്രായം. എന്നാൽ ടി20 ക്രിക്കറ്റിൽ ശദാബ് ഖാൻ പാകിസ്ഥാനെ നയിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.