SHARE

ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യിലെ ഇന്ത്യയുടെ പരാജയം വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. ബൗളിങ് നിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് തോൽവിക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെട്ടത്. എങ്കിലും രോഹിത് ശർമ, വിരാട് കോഹ്ലി തുടങ്ങിയവരുടെ ബാറ്റിങ് പ്രകടനവും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

ടി20 ലോകകപ്പ് പടിവാതിൽക്കലെത്തിനിൽക്കെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യക്ക് മുന്നിൽ വളരെ കുറച്ച് സമയമേയുള്ളു. എന്നാൽ ഇതിനിടയിൽ രോഹിത്തിന്റെ ബാറ്റിങ് പൊസിഷൻ മാറ്റിയൊരു പരീക്ഷണമാണ് പാകിസ്ഥാന്റെ മുൻ സ്പിന്നർ ദാനിഷ് കനേറിയ നിർ​ദേശിക്കുന്നത്.

ഓപ്പണിങ് ഇറങ്ങുമ്പോൾ രോഹിത് ഇപ്പോൾ കാര്യമായ റൺസ് നേടുന്നില്ല, ഏഷ്യാ കപ്പിൽ നമ്മൾ അത് കണ്ടതാണ്, വൺ ഡൗണായി ഇറങ്ങുമ്പോൾ കോഹ്ലിക്കും സ്ഥിരത പുലർത്താനാകുന്നില്ല, ഈ സാഹചര്യത്തിൽ ഒരു മികച്ച അവസരമാണ് ഇന്ത്യക്ക് മുന്നിലിപ്പോൾ, രോഹിത്തിന് വൺ ഡൗണായി ഇറക്കി, കോഹ്ലിയെ രാഹുലിനൊപ്പം ഓപ്പണിങ്ങിന് നിയോ​ഗിക്കു, അതല്ല ഓപ്പണിങ് റോളിൽ രോഹിത്തിന് ആത്മവിശ്വാസമുണ്ടെങ്കിൽ കോഹ്ലിയെ ഒപ്പമിറക്കണം, രാഹുലിന് വൺഡൗണായി കളിക്കാവുന്നതുകൊണ്ട് അതൊരു പ്രശ്നമാകില്ല, കനേറിയ തന്റെ യൂടൂബ് ചാനലിൽ പറഞ്ഞു.