SHARE

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് ഓർഡറിൽ നിരന്തരം പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനകം പലവട്ടമായി പലരും ഓപ്പണിങ് സ്ഥാനത്ത് കളിച്ചു. കെഎൽ രാഹുൽ, റിഷഭ് പന്ത്, ഇഷാൻ കിഷൻ തുടങ്ങി സൂര്യകുമാർ യാദവ് വരെ അടുത്തിടെ ഇന്ത്യക്കായി ഓപ്പൺ ചെയ്തു.

ഏഷ്യാ കപ്പും ടി20 ലോകകപ്പും വരാനിരിക്കെ ബാറ്റിങ് ഓർഡറിൽ അന്തിമ തീരുമാനം വരേണ്ടത് അത്യാവശ്യമാണ്. കെഎൽ രാഹുൽ സ്ക്വാഡിൽ മടങ്ങിയെത്തുന്ന സാഹചര്യത്തിൽ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറായി അദ്ദേഹം തിരിച്ചെത്തുമെന്നാണ് സൂചന. എന്നാൽ അടുത്തിടെ സമാപിച്ച വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ ഓപ്പൺ ചെയ്ത സൂര്യകുമാർ ആ സ്ഥാനത്ത് തുടരണമെന്നാണ് മുൻ പാകിസ്ഥാൻ സൂപ്പർതാരം ദാനിഷ് കനേറിയ പറയുന്നത്.

രോഹിത്തിനൊപ്പം സൂര്യകുമാർ ഓപ്പൺ ചെയ്യുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു, കാരണം ഓപ്പണറെന്ന നിലയിൽ രോഹിത്തിനൊപ്പം മികച്ച സ്ഥിരഥ പുലർത്താൻ സൂര്യകുമാറിനായി, രാഹുൽ തിരിച്ചെത്തുമെങ്കിലും അദ്ദേഹം ബാറ്റിങ് ഓർഡറിൽ പിന്നിലേക്കിറങ്ങണമെന്നാണ് എനിക്ക് തോന്നുന്നത്, രാഹുൽ പല സാഹചര്യങ്ങളിലും പല പൊസിഷനുകളിലും മികവ് തെളിയിച്ച താരമാണ്, കനേറിയ തന്റെ യൂടൂബ് ചാനലിൽ പറഞ്ഞു.