SHARE

ഇന്ത്യയുടെ ദേശീയ ടീമിലെ സഞ്ജു സാംസന്റെ സ്ഥാനം എപ്പോഴും ചർച്ചാ വിഷയമാണ്. മോശം ഫോമിലുള്ള റിഷഭ് പന്തിനെ നിലനിർത്തി, ടി20 ലോകകപ്പിനുള്ള സ്ക്വഡിലേക്ക് സഞ്ജുവിനെ പരി​ഗണിക്കാതിരുന്നത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇതിനുപിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇപ്പോൾ സഞ്ജു ഇന്ത്യക്കായി കളിക്കുന്നുണ്ട്.

ഇതിനിടെ സഞ്ജുവിന് വിക്കറ്റ് കീപ്പറെന്ന നിലയിൽ ഇന്ത്യൻ ടീമിൽ സ്ഥാനം നേടാൻ പ്രയാസമായിരിക്കുമെന്നാണ് മുൻ ചീഫ് സിലക്ടർ സാബാ കരീം പറയുന്നത്. അതേസമയം തന്നെ സ്പെഷ്യലിസ്റ്റ് ബാറ്ററായി ടീമിലേക്ക് എത്താൻ സഞ്ജുവിനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സഞ്ജുവിനും ഇഷാൻ കിഷനേയും മാറ്റിനിർത്തി ഞാൻ പന്തിനെ ടീമിലേക്ക് തിരിഞ്ഞെടുക്കും, കാരണം പന്തിലുള്ള ഒരു എക്സ് ഫാക്ടർ ഈ രണ്ട് താരങ്ങളിലും കാണാൻ കഴിഞ്ഞിട്ടില്ല, സഞ്ജു ഒന്നാന്തരമൊരു സ്ട്രോക്ക് പ്ലേയറാണ്, അതിനാൽ തന്നെ ഒറു ബാറ്ററെന്ന നിലയിൽ ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാം, പക്ഷെ റെ‍ഡ് ബോളിലായാലും വൈറ്റ് ബോളിലായാലും വിക്കറ്റ് കീപ്പർ-ബാറ്റർ റോളിൽ പന്ത് തന്നെയാണ് എന്റെ ആദ്യ ചോയിസ്, കരിം പറഞ്ഞു.