SHARE

നിലവിൽ ഏറ്റവുമധികം വിമർശനമേറ്റുവാങ്ങുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്ന കളിക്കാരന്റെ പേര് ചോദിച്ചാൽ ജെസി ലിൻ​ഗാർഡ് എന്നാകും ഭൂരിഭാ​ഗം ആരാധകരും പറയുക. കാരണം മാഞ്ചസ്റ്റർ യുണൈറ്റഡിനായി അത്ര ദയനീയ പ്രകടനമാണ് ഈ ഇം​ഗ്ലീഷ് താരം. എന്നാൽ ലിൻ​ഗാർഡിനെ സ്പാനിഷ് ഇതിഹാസം ആന്ദ്രേസ് ഇനിയേസ്റ്റയുമായി താരതമ്യം ചെയ്യുകയാണ് യുണൈറ്റഡിന്റെ മുൻ സഹപരിശീലകൻ റെനെ മ്യൂളൻസ്റ്റീൻ

കഴിഞ്ഞ ദിവസം ഒരു ടി.വി.ഷോയിൽ സംസാരിക്കവെയാണ് റെന ഇക്കാര്യം പറഞ്ഞത്. റെനെയുടെ വാക്കുകളിലേക്ക്, യുണൈറ്റഡ് അക്കാദമയിൽ നിന്നുള്ള ലിൻ​ഗാർഡ് പല ക്ലബുകളിൽ ലോണിൽ കളിച്ചശേഷമാണ് യുണൈറ്റഡിൽ തിരിച്ചെത്തിയത്. അധികം വൈകാതെ തന്നെ ഫസ്റ്റ് ടീമിൽ സ്ഥിരം സാന്നിധ്യാമായി മാറി. ബാഴ്സലോണയ്ക്കായി ഇനിയേസ്റ്റ കളിക്കുന്നതിന് സമാനമായ പ്രകടനം ലിൻ​ഗാർഡിൽ കാണാൻ സാധിച്ചിരുന്നു.

ഇതാദ്യമായല്ല കേരളാ ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകൻ കൂടിയായ റെനെ ലിൻ​ഗാർഡിനെ ഇനിയേസ്റ്റയോട് ഉപമിക്കുന്നത്. 2018-ൽ ലിൻ​ഗാർഡ് ഇം​ഗ്ലീഷ് ഇനിയേസ്റ്റയാണെന്നാണ് റെനെ പറഞ്ഞത്. ലിൻ​ഗാർഡിനെ ബാഴ്സലോണയിലേക്ക് അയച്ചാൽ അവിടെ ഇനിയേസ്റ്റ കളിക്കുന്ന പൊസിഷനിൽ അതേ മികവ് പുലർത്താൻ ലിൻ​ഗാർഡിനാകുമെന്നും അന്നദ്ദേഹം പറഞ്ഞിരുന്നു.