SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ കിരീടം ലക്ഷ്യമിടുന്ന ലിവർപൂളിന് കനത്ത തിരിച്ചടി നൽകി സൂപ്പർ താരം ഫാബീന്യോയുടെ പരുക്ക്. കാലിന് പരുക്കേറ്റ ബ്രസീലിയൻ താരമായ ഫാബീന്യോ ഈ വർഷം ഇനി കളിക്കളത്തിലേക്ക് തിരിച്ചുവരില്ല. ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം നാപ്പോളിക്കെതിരെ നടന്ന ചാമ്പ്യൻസ് ലീ​ഗ് മത്സരത്തിനിടെയാണ് ഫാബീന്യോയ്ക്ക് പരുക്കേറ്റത്. കണ്ണങ്കാലിനെ ലി​ഗമെന്റിനാണ് പരുക്കേറ്റത്. തുടർന്ന് നടത്തിയ പരിശോധനകൾക്ക് ശേഷമാണ് ഈ വർഷം ഫാബീന്യോയ്ക്ക് ഇനി കളിക്കാനാവില്ല എന്ന് അറിയിച്ചത്. അതേസമയം വീണ്ടുമൊരു മാസം കൂടി ഫാബീന്യോ പുറത്തിരിക്കേണ്ടിവരുമെന്നും സൂചനയുണ്ട്. ഫാബീന്യോ പുറത്തിരിക്കുന്നത് ലിവർപൂളിന് കിരീടസ്വപനങ്ങൾക്ക് കടുത്ത വെല്ലുവിളിയാണുയർത്താനിരിക്കുന്നത്.

ഡിസംബർ മാസത്തിൽ ലിവർപൂളിന് ഒട്ടേറെ മത്സരങ്ങൾ ഉള്ളതാണ്. പ്രീമിയർ ലീ​ഗിൽ തന്നെ ലെസ്റ്റർ സിറ്റി, വോൾവറാംപ്ടൻ തുടങ്ങിയവരെ അടുത്ത മാസം ലിവർപൂളിന് നേരിടാനുണ്ട്. ഇതിനുപുറമെ ചാമ്പ്യൻസ് ലീ​ഗിൽ സാൽസ്ബർ​ഗിനെതിരായ നിർണായക മത്സരവും ക്ലബ് ലോകകപ്പ് മത്സരങ്ങളുമുണ്ട്.