SHARE

ലോകഫുട്ബോളിലെ വിഖ്യാത ഡിഫൻഡർമാരുടെ പട്ടികയിലാണ് ഫാബിയോ കന്നവാരോയുടെ പേര്. 2006 ലോകകപ്പിൽ ഇറ്റലിയെ കിരീടത്തിലേക്ക് നയിച്ച ഈ സെന്റർ ബാക്ക്, അതേവർഷം ബാലൺ ദി ഓർ പുരസ്കാരവും നേടിയിരുന്നു. ദീർഘകാലം സ്പെയിനിൽ സൂപ്പർക്ലബായ റയൽ മഡ്രിഡിന്റെ പ്രതിരോധക്കോട്ട കാത്തതും കന്നവാരോയാണ്.

ഇപ്പോൾ പുറത്തുവരുന്ന പുതിയ സൂചനകൾ പ്രകാരം പരിശീലകറോളിൽ കന്നവാരോ ലാ ലി​ഗയിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ടെന്നാണ്. ലാ ലി​ഗ ക്ലബായ എസ്പാന്യോളിന്റെ പരിശീലകസ്ഥാനത്തേക്കാണ് കന്നവാരോയെ പരി​ഗണിക്കുന്നത്. പ്രശസ്ത ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. പരിശീലകനായിരുന്ന വിസെന്റെ മൊറേനോയെ കഴിഞ്ഞ ദിവസം എസ്പാന്യോൾ പുറത്താക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പകരക്കാരനെ തേടുന്നത്.

ചൈനയിലും സൗദി അറേബ്യയിലും ക്ലബ് പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട് കന്നവാരോ. ചൈനയിലെ സൂപ്പർ ക്ലബായ ​ഗ്വാങ്ഷു എവർ​ഗ്രാൻഡെയെ ലീ​ഗ് കിരീടത്തിലേക്കും നയിച്ചിട്ടുണ്ട് കന്നവാരോ. ഇടയ്ക്ക് ചൈനീസ് ദേശീയ ടീം ദൗത്യമേറ്റെങ്കിലും ആഴ്ചകൾക്കുള്ളിൽ അത് ഒഴിഞ്ഞു.