SHARE

ലയണല്‍ മെസി അസാമാന്യ ജീനിയസാണെന്ന് സ്പാനിഷ് താരം സെസ് ഫാബ്രിഗസ്. താന്‍ കണ്ടതില്‍ വച്ചേറ്റവും മികച്ച കളിക്കാര്‍ മെസിയാണെന്നും അദേഹത്തെ പോലൊരു താരം ഇനിയുണ്ടാകില്ലെന്നും ഫാബ്രിഗാസ് പറയുന്നു. ഇരുവരും മൂന്നു സീസണുകളില്‍ ബാഴ്‌സലോണയ്ക്കായി ഒന്നിച്ചു കളിച്ചിട്ടുണ്ട്.

മെസിയെ പോലൊരു കളിക്കാരന്‍ ഇനിയുണ്ടാകില്ല. 17 സീസണുകളിലായി മെസി ഒരേ മികവോടെ കളിക്കുകയാണ്. അസാധ്യമായ കാര്യമാണത്. പതിനെട്ടാം വയസു മുതല്‍ അദേഹത്തിന്റെ പ്രകടനം ഒരേപോലെ നില്ക്കുന്നു. ഓരോ മൂന്നുദിവസം കൂടുമ്പോഴും അദേഹത്തിന് സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നു. ഇതൊക്കെ മറ്റേതു താരത്തിന് സാധിക്കും? ഫാബ്രിഗാസ് ചോദിക്കുന്നു.

മെസിക്കൊപ്പം കളിച്ചിരുന്ന കാലം താന്‍ വല്ലാതെ ആസ്വദിച്ചിരുന്നതായും താരം പറയുന്നു. മൂന്നു സീസണുകളില്‍ മാത്രമാണ് ഒന്നിച്ചു കളിക്കാന്‍ സാധിച്ചത്. നിര്‍ഭാഗ്യവശാല്‍ അതില്‍ അവസാന രണ്ടുവര്‍ഷവും എനിക്ക് മോശം ദിവസങ്ങളായിരുന്നു. പരിക്കും ഫിറ്റ്‌നസും പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്തു. നിലവില്‍ ഫ്രഞ്ച് ലീഗില്‍ മൊണാക്കോയ്ക്ക് ഒപ്പമാണ് ഫാബ്രിഗാസ്.