SHARE

ഡെൽഹി ക്യാപിറ്റൽസും, ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറിനിടെ ക്രിക്കറ്റ് പ്രേമികൾസാക്ഷ്യം വഹിച്ചത് ഒരു തമാശക്കാഴ്ചയ്ക്ക് കൂടി. ചെന്നൈ ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ അവരുടെ ഓപ്പണർമാരായ ഫാഫ് ഡുപ്ലെസിസും, ഷെയിൻ വാട്സണും റണ്ണൗട്ടിൽ നിന്ന് രക്ഷപെട്ടതാണ് തമാശക്കാഴ്ചയ്ക്ക് വഴി വെച്ചത്.

ട്രെന്റ് ബോൾട്ടെറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. പോയിന്റിലേക്ക് പന്ത് തട്ടിയ ഡുപ്ലെസിസ് റണ്ണിനായി വാട്സണെ ക്ഷണിച്ചു. ഇതേ സമയം അക്സർ പട്ടേൽ പന്തെടുത്തത് കണ്ട ഡുപ്ലെസിസ് തിരിഞ്ഞോടാനായി തുടങ്ങി. വാട്സൺ അപ്പോളേക്കും ഓടിത്തുടങ്ങിയിരുന്നു‌. എന്നാൽ അക്സർ പട്ടേലിന്റെ ഡയറക്ട് ത്രോ വിക്കറ്റിൽ കൊണ്ടില്ല. ഇതേ സമയം ഇരു ബാറ്റ്സ്മാന്മാരും നോൺ സ്ട്രൈക്കിംഗ് എൻഡിലേക്ക് ഓടിത്തുടങ്ങിയിരുന്നു.

-Advertisement-

എന്നാൽ അക്സർ പട്ടേലിന്റെ ത്രോ പിടിച്ചെടുത്ത ഡെൽഹി ഫീൽഡർ പന്ത് വീണ്ടും ബാറ്റിംഗ് എൻഡിലെ സ്റ്റമ്പിനെ ലക്ഷ്യമാക്കി എറിയാൻ തുടങ്ങിയപ്പോൾ ഡുപ്ലെസിസ് വീണ്ടും തിരിഞ്ഞോടി. എന്നാൽ ഇത്തവണയും ത്രോ ലക്ഷ്യത്തിലെത്തിയില്ല എന്നതിനാൽ ഡുപ്ലെസിസ് വിക്കറ്റിൽ നിന്ന് രക്ഷപെട്ടു‌. രണ്ട് തവണ റണ്ണൗട്ട് അവസരങ്ങൾ നഷ്ടപ്പെടുത്തിയ ഡെൽഹി അബദ്ധ പരമ്പരകൾക്കൊടുവിൽ ചെന്നൈയ്ക്ക് ഓവർ ത്രോ റണ്ണും സമ്മാനിച്ചു.