SHARE

ഗൗതം ഗംഭീറിനോടുള്ള ആരാധന മൂത്ത് ഗ്യാലറിയിലെ കമ്പിവേലിയും ചാടിക്കടന്ന് മൈതാനത്തേക്ക് ഓടിയെത്തി ആരാധകൻ. കഴിഞ്ഞ ദിവസം ഡെൽഹിയും, സൗരാഷ്ട്രയും തമ്മിൽ ഡെൽഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിനിടെയായിരുന്നു‌ സംഭവം. ഗ്യാലറിയിൽ നിന്ന് മൈതാനത്തേക്ക് ചാടിയിറങ്ങിയ ആരാധകൻ ക്രീസിൽ ഗംഭീറിരിനരികിലെത്തി അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിക്കുകയും ചെയ്തു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാർ ആരാധകനെ കീഴ്പ്പെടുത്തുകയും മൈതാനത്ത് നിന്ന് പുറത്തേക്ക് കൊണ്ട് പോവുകയുമായിരുന്നു.

സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഗ്യാലറിയിലെ കമ്പിവേലി ചാടി ആരാധകൻ ഗംഭീറിന്റെ കാൽ തൊട്ട് വന്ദിക്കാനെത്തുന്നതിന്റെ വീഡിയോ ഇപ്പോൾസമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മുൻപ് സച്ചിന്റെയും, മഹേന്ദ്ര സിംഗ് ധോണിയുടേയും ആരാധകരും സമാന രീതിയിൽഗ്രൗണ്ടിലേക്ക് കടന്ന് താരങ്ങളുടെ കാൽതൊട്ട് വന്ദിച്ചിട്ടുണ്ട്.