SHARE

ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ഫുട്ബോൾ ഭ്രാന്ത് ലോകപ്രശസ്തമാണല്ലോ. പ്രദേശിക ക്ലബ് മത്സരങ്ങൾക്കിടെയാണ് ആരാധകരുടെ ആവേശം കൂടുതലും അതിരുവിടാറ്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ഡെർബി പോരാട്ടങ്ങളിലടക്കം ആരാധകരുടെ ചെയ്തികൾ പലപ്പോഴും വിചിത്രവും അപകടം നിറഞ്ഞതുമാകാറുണ്ട്.

അത്തരത്തിലൊരു സംഭവം കഴിഞ്ഞ ദിവസം കൊളംബിയൻ ലീ​ഗിൽ അരങ്ങേറി. ലീ​ഗിലെ പ്രധാന ക്ലബുകളായ മെഡല്ലിനും മില്ലനാരിയോസും തമ്മിലാണ് മത്സരം. മെഡല്ലിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ എന്നാൽ ഇഞ്ച്വറി ടൈമിലെ ​ഗോളിൽ മില്ലനാരിയോസ് വിജയം നേടി. ഇതോടെ മെഡല്ലിൻ ആരാധകർ ഇടഞ്ഞു. ഇവർ ​ഗ്രൗണ്ടിലേക്ക് കുപ്പിയും മറ്റും വലിച്ചെറിയാൻ തുടങ്ങി.

ഇതിനിടയിൽ ഒരു മെഡല്ലിൻ ആരാധകൻ ​ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞത് കത്തിയായിരുന്നു. ഇത് ചെന്ന് വീണതാകട്ടെ മില്ലനാരിയോസ് താരം ഡേവിഡ് മക്കാലിസ്റ്റർ സിൽവയുടെ തൊട്ടരികിലും. ഭാ​ഗ്യം കൊണ്ടാണ് കത്തി താരത്തിന്റെ ദേഹത്ത് കൊള്ളാതിരുന്നത്.

ഒരു നിമിഷം ഞെട്ടിയ സിൽവ തന്നെ പിന്നീട് കത്തിയെടുത്ത്. ഇത് മത്സരം നിയന്ത്രിച്ച് റെഫറിക്ക് കൈമാറി. സംഭവം വലിയ ചർച്ചയായി ഇതിനകം തന്നെ. അതേസമയം തന്നെ മെഡല്ലിൻ ആരാധകർക്കെതിരെ നടപടിയെടുക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.