SHARE

ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ബാറ്റിംഗ് ഓർഡറിൽ നിർണായക മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ കളിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന ഇന്ത്യ ബാറ്റിംഗ് ഓർഡറിൽ മാറ്റങ്ങൾ വരുത്തിയത് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചു. നായകൻ വിരാട് കോഹ്ലി നാലാം സ്ഥാനത്തേക്ക് സ്വയം മാറിയതായിരുന്നു മാറ്റങ്ങളിൽ ഏറ്റവും പ്രധാനം.

രോഹിത് ശർമ്മയേയും, ശിഖാർ ധവാനെയും ഓപ്പണിംഗിനയച്ച കോഹ്ലി, മൂന്നാം നമ്പറിൽ ബാറ്റിംഗിനിറക്കിയത് കെ എൽ രാഹുലിനെയായിരുന്നു. തന്റെ ബാറ്റിംഗ് പൊസിഷനായ മൂന്നാം നമ്പർ രാഹുലിന് നൽകിയ കോഹ്ലിയാകട്ടെ, നാലാം നമ്പരിലേക്ക് സ്വയം മാറുകയും ചെയ്തു. ഇതോടെ കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ നാലാം നമ്പരിൽ കളിച്ചിരുന്ന ‌ശ്രേയസ് അയ്യറിന് അഞ്ചാം നമ്പറിലേക്ക് മാറേണ്ടിയും വന്നു.

നാലാം നമ്പറിൽ കോഹ്ലിയും, അഞ്ചാം നമ്പറിൽ അയ്യറും പരാജയപ്പെട്ടതോടെ ടീമിന്റെ ബാറ്റിംഗ് ഓർഡറിലെ മാറ്റത്തിനെതിരെ ആരാധകർ രംഗത്തെത്തി. ബാറ്റിംഗ് ഓർഡറിൽ മാറ്റങ്ങൾ വരുത്തിയ ഇന്ത്യൻ നായകനെതിരെ രംഗത്ത് വന്ന ആരാധകർ, കോഹ്ലി കുറച്ച് കൂടി കരുതലോടെ ഇത്തരം മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെടുന്നു. ഒന്നാം ഏകദിന ത്തിലെ ഇന്ത്യയുടെ ബാറ്റിംഗ് ഓർഡറിന്റെ പേരിൽ കോഹ്ലിക്കെതിരെ രംഗത്ത് വന്ന ആരാധകരുടെ പ്രതികരണങ്ങൾ ഇങ്ങനെ,