SHARE

പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ ദയനീയ തുടക്കമാണ് റോയൽചലഞ്ചേഴ്സ് ബാംഗ്ലൂരിന്റേത്. കളിച്ച അഞ്ച് മത്സരങ്ങളിലും പരാജയപ്പെട്ട അവർ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ വിജയിക്കുമെന്ന് കരുതിയെങ്കിലും അന്ദ്രെ റസലിന്റെ ബാറ്റിംഗ് കരുത്തിന് മുന്നിൽ ടീം അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി.

കൊൽക്കത്തയ്ക്കെതിരായ തോൽവിയിൽ ഏറ്റവുമധികം പഴി കേട്ടത്‌ ടീമിലെ പേസ് ബൗളറായ മൊഹമ്മദ് സിറാജാണ്. വെറും 2.2 ഓവറിൽ 36 റൺസായിരുന്നു കൊൽക്കത്തയ്ക്കെതിരെ താരം വിട്ടുകൊടുത്തത്. നിർണായക സമയത്ത് ബീമർ എറിഞ്ഞതോടെ ബോളിംഗിൽ നിന്ന് താരത്തിന് വിലക്കും ലഭിച്ചു. ഇത് മുതലാണ് കളി‌ ബാംഗ്ലൂരിന്റെ പിടിവിട്ടത്. ദയനീയ ബോളിംഗ് പ്രകടനത്തിനൊപ്പം രണ്ട് ക്യാച്ചുകളും താരം വിട്ടുകളഞ്ഞതോടെ സിറാജിനെതിരെ ബാംഗ്ലൂർ ആരാധകർ ഒന്നടങ്കം തിരിഞ്ഞു. വരും മത്സരത്തിൽ സിറാജിനെ ടീമിൽ നിന്നൊഴിവാക്കണമെന്നും, അദ്ദേഹത്തെപ്പോലൊരു താരത്തെ ബാംഗ്ലൂരിന് വേണ്ടൊന്നെക്കെയുമാണ് ആരാധകരുടെ അഭിപ്രായങ്ങൾ.

ആരാധകരുടെ അഭിപ്രായ ങ്ങളിൽ ചിലത്,