SHARE

ഫ്രഞ്ച് ലീഗില്‍ കഴിഞ്ഞ ദിവസം മാഴ്‌സെയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 3-1നാണ് പി എസ ജി വിജയിച്ചത്. എയ്ഞ്ചല്‍ ഡി മരിയ ഇരട്ട ഗോളുകള്‍ നേടിയ മത്സരത്തില്‍ ഫ്രഞ്ച് യുവതാരം കെയ്‌ലിയന്‍ എംബാപ്പേയും ഒരു ഗോള്‍ സ്വന്തം പേരില്‍ കുറിച്ചു. എന്നാല്‍ മത്സരത്തിന് വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ് എംബാപ്പേ.

ഹാട്രിക്കിന്റെ വക്കില്‍ നില്‍ക്കുകയായിരുന്ന എയ്ഞ്ചല്‍ ഡി മരിയയെ പെനാല്‍ട്ടി എടുക്കാന്‍ അനുവദിക്കാതെ അത് പാഴാക്കുകയും ചെയ്തതിനാണ് എംബാപ്പേ വിമര്‍ശനങ്ങള്‍ നേരിടുന്നത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് പി എസ് ജിക്ക് പെനാല്‍ട്ടി ലഭിച്ചത്. ആ സമയം രണ്ടു ഗോളുകള്‍ നേടി നിൽക്കുകയായിരുന്ന ഡി മരിയ പെനാല്‍ട്ടിയെടുക്കാന്‍ തയ്യാറായി എത്തി.

എന്നാല്‍ എംബാപ്പേ പന്തു നല്‍കാതെ സ്വയം പെനാല്‍ട്ടി എടുക്കുകയായിരുന്നു. എതിര്‍ഗോള്‍ കീപ്പര്‍ അത് തട്ടിത്തെറിപ്പിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം വലിയ വിമര്‍ശനങ്ങളാണ് എംബാപ്പേ നേരിടുന്നത്. സഹതാരത്തെ ഹാട്രിക്ക് നേടാൻ അനുവദിക്കാത്തത് കൊണ്ട് തന്നെയാണ് അത് പാഴായതെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.