SHARE

കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെതിരെ നടന്ന ഐപിഎൽ പോരാട്ടത്തിൽ 5 വിക്കറ്റിനായിരുന്നു റോയൽചലഞ്ചേഴ്സ് ബാംഗ്ലൂർ പരാജയപ്പെട്ടത്. കളിയുടെ അവസാന രണ്ട് ഓവറിൽ ജയിക്കാൻ 22 റൺസ് വേണ്ടിയിരുന്ന മുംബൈ ഇന്ത്യൻസ് പവൻ നേഗിയെറിഞ്ഞ പത്തൊൻപതാം ഓവറിൽ വിജയം നേടുകയായിരുന്നു‌. വിജയ സാധ്യത ഉണ്ടായിരുന്ന മത്സരത്തിലായിരുന്നു ഒരോവർ ബാക്കി നിൽക്കെ ബാംഗ്ലൂർ പരാജയം നുണഞ്ഞത്.

മത്സരത്തിന്റെ നിർണായകമായ പത്തൊൻപതാം ഓവറിൽ ഇടം കൈയ്യൻ സ്പിന്നർ പവൻ നേഗിക്ക് പന്ത് കൊടുത്തതായിരുന്നു ബാംഗ്ലൂർ പരാജയത്തിന് പ്രധാന കാരണം. ഹാർദിക് പാണ്ട്യയെപ്പോലെ സ്പിന്നർമാരെ നന്നായി കൈകാര്യം ചെയ്യുന്ന ബാറ്റ്സ്മാൻ ക്രീസിൽനിൽക്കുമ്പോൾ നേഗിക്ക് പന്ത് നൽകിയത് ആരാധകരെ തെല്ലൊന്നുമല്ല രോഷം കൊള്ളിക്കുന്നത്. എന്നാൽ ഈ നീക്കത്തിന്റെ സൂത്രധാരൻ ബാംഗ്ലൂരിന്റെ ബോളിംഗ് പരിശീലകനായ ആശിഷ് നെഹ്‌റയായിരുന്നു.

യുവ പേസർ നവ്ദീപ്‌ സൈനിയെക്കൊണ്ട് പത്തൊൻപതാം ഓവർ എറിയിക്കാനായിരുന്നു കോഹ്ലിയുടെ പദ്ധതി എന്നാൽ ഡഗ്ഗൗട്ടിലിരുന്ന് ആ ഓവർ നേഗിയെക്കൊണ്ട് എറിയിക്കാൻ നെഹ്‌റ ആവശ്യപ്പെടുകയും അതനുസരിച്ച കോഹ്ലി നേഗിക്ക് പന്ത് നൽകുകയുമായിരുന്നു‌. രണ്ട് ബൗണ്ടറികളും, രണ്ട് സിക്സറുകളുമടിച്ച ഹാർദിക് പാണ്ട്യ പത്തൊൻപതാം ഓവറിൽത്തന്നെ മുംബൈയെ വിജയത്തിലുമെത്തിച്ചു. ഈ മത്സരത്തിന് പിന്നാലെ നെഹ്‌റയെ ശക്തമായി വിമർശിച്ച് ക്രിക്കറ്റ് പ്രേമികൾ രംഗത്തെത്തിയിട്ടുണ്ട്. നെഹ്‌റയുടെ മണ്ടൻ തീരുമാനങ്ങൾ ബാംഗ്ലൂരിന് പല മത്സരങ്ങളിലും തിരിച്ചടിയായിട്ടുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

ആരാധക പ്രതികരണങ്ങൾ ഇങ്ങനെ,