SHARE

ലോകകപ്പിൽ ഇന്ത്യ ഇന്ന് തങ്ങളുടെ ആദ്യ പോരാട്ടത്തിനിറങ്ങുകയാണ്. ഇന്ത്യൻ സമയം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ഇത്തവണത്തെ ലോകകപ്പിൽ ഇതേ വരെ ഒരു മത്സരംപോലും കളിക്കാത്ത ഏക ടീം ഇന്ത്യയാണ്. ബിസിസിഐ യുടെ അപേക്ഷ മാനിച്ചാണ് ഐസിസി ഇന്ത്യയുടെ ആദ്യ മത്സരം ഇത്ര നീട്ടിയത്.

നേരത്തെ ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് കഴിഞ്ഞ മാസം 19 ന് അവസാനിക്കുന്ന രീതി ലായിരുന്നു ആദ്യം തയ്യാറാക്കിയിരുന്നത്‌. ലോധ കമ്മറ്റി നിർദ്ദേശമനുസരിച്ച് ഐപിഎൽ അവസാനിച്ച് 15 ദിവസങ്ങൾക്ക് ശേഷംമാത്രമേ ഇന്ത്യ അടുത്തൊരു രാജ്യാന്തര മത്സരം കളിക്കാൻ പാടുള്ളൂ. ഇത് കൊണ്ടു തന്നെ ഇന്ത്യയുടെ ആദ്യ മത്സരം നീട്ടാൻ ബിസിസിഐ, ഐസിസിയോട് ആവശ്യപ്പെടുകയും, ഐസിസി ഈ ആവശ്യം അംഗീകരിക്കുകയുമായിരുന്നു. ഇതോടെയാണ് ഇക്കുറി ഇന്ത്യയുടെ ആദ്യ മത്സരം ഇത്രത്തോളം നീണ്ടു പോയത്. ഇല്ലായിരുന്നെങ്കിൽ ജൂൺ രണ്ടിന് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരം കളിക്കേണ്ടതായിരുന്നു.

ആദ്യ മത്സരം ഇത്രത്തോളം വൈകിയത് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് തന്നെ കനത്ത തിരിച്ചടി നൽകും. ഇനിയുള്ള മത്സരങ്ങൾക്കിടയിൽ വിശ്രമത്തിന് കാര്യമായ സമയം ഇന്ത്യയ്ക്ക് ലഭിക്കില്ല‌. തുടർച്ചയായി മത്സരങ്ങൾ കളിക്കേണ്ടി വരുന്നത് ഇന്ത്യൻ ടീമിനെ ക്ഷീണിതരാക്കാൻ സാധ്യതയുണ്ട്. ഇന്ത്യയുടെ ആദ്യ മത്സരം ഇത്രത്തോളം വൈകിയതിൽ ആരാധകരും അസന്തുഷ്ടരാണ്. വലിയ എതിർപ്പുകളാണ് ആരാധകർ ഇതിനെതിരെ ഉയർത്തിയിരിക്കുന്നത്. ആരാധകരുടെ ചില പ്രതികരണങ്ങൾ ഇങ്ങനെ…