SHARE

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിന്റെ അവസാന ഓവറിൽ ദിനേഷ് കാർത്തിക് സിംഗിൾ ഓടാതിരുന്നതാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാ വിഷയം. മത്സരത്തിൽ ഇന്ത്യയ്ക്ക് 4 പന്തിൽ 14 റൺസ് ജയിക്കാൻ വേണ്ടിയിരിക്കെ ലഭിക്കേണ്ടിയിരുന്ന സിംഗിളായിരുന്നു കാർത്തിക്, ഓടാതെ വേണ്ടെന്ന് വെച്ചത്.

ടിം സൗത്തിയെറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്ത് ലോംഗ് ഓണിലേക്ക് അടിച്ച കാർത്തിക്, റണ്ണിനായി ഓടാതിരുന്നത് ക്രിക്കറ്റ് ലോകത്തെ മുഴുവൻ ഞെട്ടിച്ചിരുന്നു. നോൺ സ്ട്രൈക്കിംഗ് എൻഡിലുണ്ടായിരുന്ന ക്രുനാൽ പാണ്ട്യ റണ്ണിനായി ഓടി പകുതിയെത്തിയെങ്കിലും കാർത്തിക് അദ്ദേഹത്തെ മടക്കി അയക്കുക യായിരുന്നു. മുൻ ഇന്ത്യൻ നായകൻ ഗൗതം ഗംഭീറടക്കമുള്ളവർ കാർത്തിക്കിന്റെ ഈ നീക്കത്തിനെതിരെ രംഗത്ത്‌ വന്നിരുന്നു. ഇപ്പോളിതാ മത്സരം തോൽപ്പിച്ചത് കാർത്തിക്കാണെന്ന രീതിയിൽ വലിയ പ്രതിഷേധമാണ്‌ സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. കാർത്തികിനെ ഇനി ഇന്ത്യൻ ടീമിൽ കളിപ്പിക്കരുതെന്നും, അദ്ദേഹം സ്വാർത്ഥനായ കളികാരനാണെന്നുമൊക്കെയാണ് ആരാധക പ്രതികരണങ്ങൾ.

ആരാധകരുടെ പ്രതികരണങ്ങൾ ഇങ്ങനെ,