SHARE

വരുന്ന ശനിയാഴ്ച തുടങ്ങുന്ന ബുന്ദസ്ലി​ഗ മത്സരങ്ങൾ കാണാൻ ആരാധകരെത്തുന്നു. കർശന നിയന്ത്രണത്തോടെ ആരാധകരെ പ്രവേശിപ്പിക്കാൻ ബുന്ദസ്‌ലി​ഗ ക്ലബുകൾക്ക് അനുമതി നൽകിയതായി വാർത്തകൾ വന്നത് കഴിഞ്ഞ ദിവസമാണ്. ഇതിനുപിന്നാലെ തങ്ങളുടെ മത്സരം കാണാൻ ആരാധകരെത്തുമെന്ന് ബൊറൂസിയ ഡോർട്ട്മുണ്ട് അറിയിച്ചു.

ശനിയാഴ്ച സ്വന്തം മൈതാനമായ സി​ഗ്നൽ ഇടുന പാർക്കിലാണ് ഡോർട്ട്മുണ്ടിന്റെ സീസണിലെ ആദ്യ മത്സരം. ബൊറൂസിയ മോൻഷെൻ​ഗ്ലാഡ്ബാഷിനെതിരായ ഈ മത്സരം കാണാൻ 10,000 ആരാധകർ എത്തുമെന്നാണ് ക്ലബ് അറിയിച്ചിരിക്കുന്നത്. ക്ലബ് തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

-Advertisement-

പുതിയ നിയപ്രകാരം സ്റ്റേഡിയം കപ്പാസിറ്റിയുടെ 20 ശതമാനം കാണികളെ കർശന നിയന്ത്രണങ്ങളോടെ പ്രവേശിപ്പിക്കാം. മാത്രവുമല്ല ഹോം ടീമിന്റെ ആരാധകർക്ക് മാത്രമാകും പ്രവേശനം. എവേ ടീം ആരാധകർക്ക് പ്രവേശനമുണ്ടാകില്ല. സ്റ്റേഡിയത്തിൽ മദ്യം ഉപയോ​ഗിക്കാനും അനുമതിയില്ല. അതേസമയം തന്നെ ഏതെങ്കിലും ന​ഗരത്തിൽ കോവിഡ് കേസുകൾ പെരുകുകയാണെങ്കിൽ അവിടങ്ങളിലെ സ്റ്റേഡിയങ്ങളിൽ നിന്ന് ആരാധകരെ ഒഴിവാക്കുകയും ചെയ്യും.