ഫുട്ബോൾ ആരാധകരുടെ പ്രിയ മൊബൈൽ ഗെയിം ആയ പെസിന് വിട. ഇ-ഫുട്ബോൾ 2022 അപ്ഡേറ്റ് പ്ലേയ്‌സ്റ്റോറിലും ആപ്പ്‌സ്റ്റോറിലും വന്നുകഴിഞ്ഞു നാളെത്തോടെ ലഭ്യമാവുമെന്നാണ് സൂചന. ജാപ്പനീസ് ടെക് കമ്പനിയായ കോണമിയുടെ ഫുട്ബോൾ ഗെയിം സീരീസ് ആണ് പെസ്. പ്ലേയ് സ്റ്റേഷൻ , എക്സ് ബോക്സ്, പി.സി, നിന്റെണ്ടോ പ്ലാറ്റുഫോമുകളിലും ലഭ്യമാണെങ്കിലും പെസിന് ആരാധകർ ഏറെയും മൊബൈൽ പ്ലാറ്റ്ഫോമിലാണ്. പെസ് 17, 18, 19, 20 സീസണുകൾക്ക് ശേഷം ഇക്കുറി ഇ-ഫുട്ബോൾ 22 ആയാണ് ഗെയിം ഇറങ്ങുന്നത്.
പെസ് 2021 ഒരു സീസണൽ അപ്ഡേറ്റ് ആയി മാത്രം ഒതുങ്ങിയശേഷം വൻ പ്രതീക്ഷയോടെ ആണ് ഇ-ഫുട്ബോളിന്റെ വരവിനെ ആരാധകർ ഉറ്റുനോക്കുന്നത്. ജൂൺ 2ആം തിയതി ഉച്ചക്ക് 1:30ന് മെയ്ന്റനൻസ് തീരുന്നതോടെ ഗെയിം ആരാധാകർക്ക് ലഭ്യമാകും എന്നാണ് പ്രതീക്ഷ