SHARE

ഫുട്‌ബോള്‍ മത്സരത്തിനിടെ അച്ഛനും മകനും ഒരേ മത്സരത്തില്‍ റെഡ് കാര്‍ഡ്.  ഇംഗ്ലണ്ടിലെ ലീഗ് ടു മത്സരത്തിനിടയിലാണ് രസകരമായ സംഭവം നടന്നിരിക്കുന്നത്. ഫോറസ്റ്റ് ഗ്രീന്‍ റോവേഴ്‌സ് എഫ് സിയും വൈക്കോംബ് വാണ്ടറേഴ്‌സും തമ്മിലുള്ള മത്സരത്തിലാണ് സംഭവം.

മത്സരത്തിന്റെ 39ാം മിനുട്ടില്‍ റോവേഴ്‌സിന്റെ താരം ചാര്‍ളി കൂപ്പറിന് എതിര്‍താരത്തെ ഫൗള്‍ ചെയ്തതിന് റെഡ് കാര്‍ഡ് ലഭിച്ചു. പിന്നീട് ചാര്‍ളിയുടെ അച്ഛനും ടീമിന്റെ മാനേജറുമായ മാര്‍ക് കൂപ്പറിന് റെഡ് കാര്‍ഡ് ലഭിച്ചത് റഫറിയോട് കയര്‍ത്തതിനായിരുന്നു. ഫോറസ്റ്റ് ഗ്രീന്‍ ഒരു ഗോളിന് പിന്നില്‍ നില്‍ക്കുമ്പോഴായിരുന്നു മാര്‍കിന് റെഡ് കാര്‍ഡ് ലഭിച്ചത്. മത്സരത്തില്‍ ടീം 2-1ന് പരാജയപ്പെടുകയും ചെയ്തു.

ലീഗ് ടൂ വില്‍ നിലവില്‍ അവസാനസ്ഥാനത്താണ് ഫോറസ്റ്റ് ഗ്രീന്‍. മത്സരത്തില്‍ അച്ഛനും മകനും റെഡ് കാര്‍ഡ് നല്‍കിയതോടെ ഇംഗ്ലീഷ് റഫറി അന്റോണി കോഗ്ഗിംഗ്‌സും ചരിത്രത്തിന്റെ ഭാഗമായി.