SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഒമ്പതാം സീസണിനുള്ള സ്ക്വാ‍ഡ് പ്രഖ്യാപിച്ച് എഫ്സി ​ഗോവ. 27 അം​ഗ സ്ക്വഡാണ് ​ഗോവ പ്രഖ്യാപിച്ചത്. ക്ലബിന്റെ മുൻ താരം കൂടിയായ കാർലോസ് പെനയാണ് ഇക്കുറി ​ഗോവയുടെ പരിശീലകൻ.

എഡു ബെഡിയ, അൽവാരോ വാസ്ക്വസ്, മാർക്ക് വാലിയെന്റെ, ഐക്കർ ​ഗ്വാറോക്സേന, ഫാരേസ് ആർനാഓട്ട്, നോഹ സദാവോയി എന്നിവരാണ് ​ഗോവയുടെ വിദേശതാരങ്ങൾ. ബ്രണ്ടൻ ഫെർണാണ്ടസ്, ​ഗ്ലാൻ മാർട്ടിൻസ്, സെരിറ്റൻ ഫെർണാണ്ടസ്, അൻവർ അലി, ഐബൻ ഡോഹ്ലിങ്, ധീരജ് സിങ്, പ്രിൻസെറ്റൻ റെബെല്ലോ, ദേവേന്ദ്ര മുർ​ഗോക്കർ തുടങ്ങിയ പ്രധാനികളെല്ലാം ടീമിലുണ്ട്. മലയാളി താരം മുഹമ്മദ് നെമിലും ​ഗോവ സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്.

കഴിഞ്ഞ ഐഎസ്എല്ലിൽ തികച്ചു നിരാശപ്പെടുത്തിയ ടീമാണ് ​ഗോവ. വലിയ പ്രതീക്ഷകളുമായി തുടങ്ങിയ അവർ ഒടുവിൽ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇക്കുറി ഒക്ടോബർ 12-ന് ഈസ്റ്റ് ബം​ഗാളിനെതിരെയാണ് ​ഗോവയുടെ ആദ്യ മത്സരം.