SHARE

എഫ് സി ഗോവയും അമര്‍ ടീം കൊല്‍ക്കത്തയുമായി ഇന്ന് രാത്രി 8ന് നടക്കുന്ന മത്സരം വൈകുമെന്ന് റിപ്പോര്‍ട്ട്. ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന വിമാനാപകടം മൂലം ഗോവന്‍ ടീം, കളി നടക്കുന്ന കൊല്‍ക്കത്തയിലെത്താന്‍ വൈകുന്നതാണ് കാരണം. മത്സരം 8.30ന് നടക്കുമെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.

ഇന്ന് രാവിലെ കൊല്‍ക്കത്തയിലെത്തേണ്ട ഗോവന്‍  താരങ്ങള്‍ക്ക് വിമാനാപകടം നടന്നത് മൂലം പുറപ്പെടാന്‍ കഴിയാതിരിക്കുകയായിരുന്നു. 3.30ന് മുമ്പാണ് ടീം വേദിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിരുന്നത്.  ടീമിന് എത്താന്‍ കഴിയാതിരുന്നാല്‍ പോയന്റ് പങ്കുവെക്കുകയോ അല്ലെങ്കില്‍ ഹോം ടീമിനെ വിജയിപ്പിക്കുകയോ ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇത് വിമാനാപകടം കാരണമായതിനാല്‍ കളി വൈകിനടക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. നേരത്തെ മിഗ് 26കെ എയര്‍ക്രാഫ്റ്റാണ് ഗോവ എയര്‍പോര്‍ട്ടിന്റെ റണ്‍വേയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്.