SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിലെ നിരാശപ്പെടുത്തുന്ന പ്രകടനനത്തിന് ശേഷം മികച്ച തിരിച്ചുവരവ് ലക്ഷ്യമിടുകയാണ് എഫ്സി ​ഗോവ. ഇതിന്റെ ഭാ​ഗമായി പുതിയ പരിശീലകനായി കാർലോസ് പെനയെ നിയമിച്ചു. ​ഗോവയ്ക്കായി മുമ്പ് കളിച്ചിട്ടുള്ള സ്പാനിഷ് താരം കൂടിയാണ് പെന.

പെന പരിശീലകനായിട്ടെത്തുന്നതോടെ ​ഗോവ സ്ക്വാ‍ഡിൽ വലിയ മാറ്റങ്ങളുണ്ടാകും. പുറത്തുവരുന്ന സൂചനകൾ പ്രകാരം ക്യാപ്റ്റൻ എഡു ​ബെഡിയ മാത്രമെ വിദേശതാരമായി ​ഗോവയിൽ തുടരാൻ സാധ്യതയുള്ളു. സ്പാനിഷ് സെന്റർ ബാക്ക് ഇവാൻ ​ഗോൺസാലസ് തുടരുമെന്നണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ഇവാനെ മറ്റൊരു ഐഎസ്എൽ ക്ലബായ ഈസ്റ്റ് ബം​ഗാൾ ഒപ്പം കൂട്ടുകയാണ്.

ഇവാൻ ക്ലബ് വിട്ടെങ്കിലും പകരക്കാരനെ കണ്ടെത്താനായി ​ഗോവ നീക്കങ്ങൾ സജീവമാക്കിക്കഴിഞ്ഞു. പ്രശസ്ത ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയുടെ ട്വീറ്റ് പ്രകാരം സ്പെയിനിലെ രണ്ടാം ഡിവിഷനായ സെ​ഗുൻഡ ഡിവിഷനിൽ കളിക്കുന്ന താരത്തെയാണ് ​ഗോവ, ഇവാന് പകരമായി കണ്ടെത്തിയത്. താരവുമായുള്ള ​ഗോവ പ്രതിനിധികളുടെ ചർച്ച വളരെയധികം മുന്നേറിയ ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.