SHARE

സൂപ്പര്‍ കപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യന്‍ ആരോസിനെ തകര്‍ത്ത് എഫ് സി ഗോവ. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഗോവ ജയിച്ചത്. ഗോവയ്ക്ക് വേണ്ടി ഫെറാന്‍ കോറോമിനാസ്, ഹ്യൂഗോ ബോമസ് എന്നിവര്‍ ഗോള്‍ നേടി. ആരോസ് താരം ദീകപ് ടാംഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങുകയും ചെയ്തു.

18ാം മിനുട്ടില്‍ ഫെറാന്‍ കോറോമിനാസിലൂടെയാണ് ഗോവ ഗോളടി തുടങ്ങിയത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഒരു ഗോളിന് മുന്നിലായിരുന്നു ഗോവ. രണ്ടാം പകുതി തുടങ്ങി 15 മിനുട്ടുകള്‍ക്ക് ശേഷം ഹ്യൂഗോ ഗോമസ് ഗോവയുടെ ലീഡ് ഇരട്ടിയാക്കി. കളി അവസാനിക്കുന്നതിന് പത്തു മിനുട്ടിന് മുമ്പാണ് ആരോസ് താരം ദീപക് ടാംഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയത്. യോഗ്യതാ മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയായിരുന്നു ആരോസ് സൂപ്പര്‍ കപ്പ് പ്രീ ക്വാര്‍ട്ടര്‍ കളിച്ചത്.