SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമിഫൈനല്‍ രണ്ടാം പാദ മത്സരത്തില്‍ എഫ് സി ഗോവയെ ഒരു ഗോളിന് പരാജയപ്പെടുത്തി മുംബൈ സിറ്റി എഫ് സി. എന്നാല്‍ ആദ്യ പാദത്തില്‍ 5-1ന് തോറ്റ മുംബൈ ഫൈനല്‍ കാണാതെ പുറത്താവുകയും ചെയ്തു. ഇരുപാദങ്ങളിലുമായി 5-2നാണ് ഗോവയുടെ വിജയം.

ഗോവയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ കൂറ്റന്‍ ജയം മാത്രം ലക്ഷ്യമിട്ടാണ് മുംബൈ ഇറങ്ങിയത്. 6ാം മിനുട്ടില്‍ തന്നെ റാഫേല്‍ ബാസ്റ്റോസ് മുംബൈയെ മുന്നിലെത്തിച്ചു. എന്നാൽ പിന്നീട് ഗോവൻ വല കുലുക്കാൻ അവര്‍ക്കായില്ല. ഗോവ വിജയം സ്വന്തമാക്കുകയും ചെയ്തു. 17ന് നടക്കുന്ന ഐ എസ് എല്‍ ഫൈനലില്‍ ഗോവ ബെംഗളുരു എഫ് സിയെ നേരിടും.