SHARE

രണ്ടാം ഡിവിഷന്‍ ഐ ലീഗ് മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് റിസ്സര്‍വ്വ് ടീമിനെ പരാജയപ്പെടുത്തി എഫ് സി കേരള. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് എഫ് കേരളയുടെ വിജയം. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളുകള്‍ക്ക് മുന്നിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയാണ് കേരളം നടത്തിയത്.

ഇന്ത്യന്‍ അണ്ടര്‍ 19 താരമായ സുരാജ് റാവത്തിന്റെ ഇരട്ട ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ അബ്ദുല്‍ കരീം സില്ലയുടെ ഗോളില്‍ എഫ് സി കേരള, ബ്ലാസ്റ്റേഴ്‌സിന് ആദ്യ മറുപടി നല്‍കി. പകരക്കാരനായി കളത്തിലിറങ്ങിയ ശ്രേയസ്സ് എഫ് കേരള മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പമെത്തിച്ചു. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിയിരിക്കേ, ഇ എം അഭിജിത്ത് എഫ് സി കേരളയെ വിജയത്തിലെത്തിച്ചു. വിജയത്തോടെ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനം എഫ് സി കേരള നിലനിര്‍ത്തി.