SHARE

ഒരൊറ്റ ദിവസത്തില്‍ ഇരട്ട സൈനിംഗുമായി എഫ് സി പൂനെ സിറ്റി. ഈസ്റ്റ് ബംഗാള്‍ വിംഗര്‍ ഗബ്രിയേല്‍ ഫെര്‍ണാണ്ടസും ബെംഗളുരു എഫ് സി ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ശങ്കര്‍ സംപിംഗിരാജുമാണ് പൂനെ ക്യാമ്പിലെത്തിയത്. ക്ലബ് ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്.

ഡെംപോ ഗോവയിലും സ്‌പോര്‍ടിംഗിലുമായി യൂത്ത് കരിയര്‍ ആരംഭിച്ച ഗബ്രിയേല്‍ ഫെര്‍ണാണ്ടസ് നേരത്തെ എഫ് സി ഗോവയ്ക്കും മുംബൈ സിറ്റി എഫ് സിക്കും വേണ്ടി ഐ എസ് എല്ലില്‍ കളിച്ചിട്ടുണ്ട്. ഐ ലീഗില്‍ മുംബൈ എഫ് സി, സാല്‍ഗോക്കര്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടിയും താരം കളിച്ചു.

ബെംഗളുരു എഫ് സിയില്‍ നടത്തിയ പ്രകടനം കൊണ്ട് ഇന്ത്യന്‍ അണ്ടര്‍ 23 ടീമില്‍ സ്ഥാനം നേടിയ താരമാണ് ശങ്കര്‍ സംപിംഗിരാജ്. എച്ച് എ എല്‍, പൈലന്‍ ആരോസ്, ഡി എസ് കെ ശിവാജിയന്‍സ് തുടങ്ങിയ ക്ലബുകളിലും ശങ്കര്‍ കളിച്ചിട്ടുണ്ട്. 2016 എ എഫ് സി അണ്ടര്‍ 23 ക്വാളിഫയര്‍ മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനെതിരെയാണ് ശങ്കര്‍ ഇന്ത്യന്‍ അണ്ടര്‍ 23 അരങ്ങേറ്റം കുറിച്ചത്. 2015 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 3 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.