SHARE

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അവസാന സ്ഥാനത്തും. എന്നാല്‍ ഇത്തവണത്തെ ഐ പി എല്ലില്‍ ചെന്നൈയും ബാംഗ്ലൂരും തമ്മില്‍ ഒരു സാമ്യമുണ്ട്. സീസണില്‍ ഇതുവരെ ഏറ്റവും കുറവ് മാറ്റങ്ങള്‍ വരുത്തിയ ടീമുകള്‍ ആദ്യ സ്ഥാനക്കാരായ ചെന്നൈയും അവസാന സ്ഥാനക്കാരായ ബാംഗ്ലൂരുമാണ്.

ഇതുവരെ 8 മത്സരങ്ങള്‍ കളിച്ച ചെന്നൈയും ബാംഗ്ലൂരും 7 മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയിട്ടുള്ളത്. 8 മത്സരങ്ങള്‍ കളിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 7 മത്സരങ്ങളും വിജയിച്ച് 14 പോയന്റോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. ബാംഗ്ലൂരിനാകട്ടെ ഇതുവരെ ഒരു മത്സരം മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 8ാമത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിട്ട് കൊണ്ടിരിക്കുകയായിരുന്നു ബാംഗ്ലൂര്‍.