SHARE

ലീ​ഗ് മത്സരങ്ങൾ അതാത് രാജ്യങ്ങളിൽ മാത്രം നടത്തിയാൽ മതിയെന്ന നിബന്ധനയുമായി ഫിഫ. അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളിലും കൂടിയായ ലീ​ഗ് മത്സരങ്ങൾ നടത്താൻ പദ്ധതിയിടുന്ന ലാ ലി​ഗ ഉൾപ്പെടയുള്ള ലീ​ഗുകൾക്ക് കനത്ത തിരിച്ചടിയാണ് ഫിഫയുടെ പുതിയ നിബന്ധന.

ഓരോരോ രാജ്യങ്ങളിലും ലീ​ഗ് നടക്കുമ്പോൾ എല്ലാ ടീമുകൾക്കും സ്വന്തം ​ഗ്രൗണ്ടിലും എവേ ​ഗ്രൗണ്ടിലുമായി കളിക്കാനാണ് അവസരം ലഭിക്കുക. എന്നാൽ ലീ​ഗ് മത്സരങ്ങൾ വിദേശത്ത് കൂടി നടത്തുമ്പോൾ, ഈ അവസരം ടീമുകൾക്ക് നഷ്ടമാകുന്നുണ്ട്. ഇത് മത്സരത്തിന്റെ സ്പിരിറ്റിന് ചേർന്നതല്ല എന്ന് വാദിച്ചാണ് ഫിഫ പുതിയ നിബന്ധന ഇറക്കിയത്.

ലാ ലി​ഗയാണ് മത്സരങ്ങൾ വിദേശത്ത് നടത്താൻ ഏറ്റവുമധികം ശ്രമിക്കുന്നത്. കഴിഞ്ഞ സീസണിലും ഈ സീസണിലും ഓരോ മത്സരം വീതം അമേരിക്കയിൽ നടത്താൻ ലാ ലി​ഗ തീരുമാനിച്ചിരുന്നു. എന്നാൽ പ്രതിഷേധത്തെത്തുടർന്ന് ഒടുവിൽ ഇത് മാറ്റവയ്ക്കുകയായിരുന്നു.