SHARE

ഫിഫ ക്ലബ് ലോകകപ്പില്‍ നിലവിലെ ജേതാക്കളായ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡ് ഫൈനലില്‍. സെമിയില്‍ യു.എ.ഇ ക്ലബ് അല്‍ ജസീറയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കലാശക്കളിക്ക് റയല്‍ യോഗ്യത നേടിയത്.

സൂപ്പര്‍താരം ക്രസ്റ്റ്യാനോ റൊണാള്‍ഡോ, പരിക്കില്‍ നിന്ന് മോചിതനായെത്തിയ ഗാരെത് ബെയില്‍ എന്നിവരാണ് റയലിന്റെ ഗോളുകള്‍ നേടിയത്. ബ്രസീലിയന്‍ താരം റൊമാരിന്യോയാണ് അല്‍ ജസീറയുടെ ഗോള്‍ നേടിയത്. മത്സരത്തിലെ ഗോളോടെ, റൊണാള്‍ഡോ ഗോള്‍വേട്ടയില്‍ മറ്റൊരു റിക്കാര്‍ഡും നേടി.

ഇന്നലെ നേടിയതടക്കം ആറ് ഗോളുകളുമായി, ക്ലബ് ലോകകപ്പിലെ ടോപ് സ്‌കോറര്‍ എന്ന നേട്ടമാണ് റൊണാള്‍ഡോ കൈവരിച്ചിരിക്കുന്നത്. അഞ്ച് ഗോള്‍ വീതം നേടിയ, ലയണല്‍മെസി, ലൂയിസ് സുവാരസ്, സെസാര്‍ ഡെല്‍ഗാഡോ എന്നിവരെയാണ് റൊണാള്‍ഡോ മറികടന്നത്.

ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ റയല്‍ മഡ്രിഡ് ബ്രസീലിയന്‍ ക്ലബ് ഗ്രമിയോയെ നേരിടും. സെമിയില്‍ മെക്‌സിക്കന്‍ ക്ലബ് പാച്ചുകയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഗ്രമിയോ ഫൈനലിലെത്തിയ്ത. ബ്രസീലിയന്‍ താരം എവര്‍ട്ടനാണ് ഗ്രമിയോയുടെ ഗോള്‍ നേടിയത്.