SHARE

മികച്ച പുരുഷ ഫുട്‌ബോളര്‍ക്കുള്ള ഫിഫയുടെ തിരഞ്ഞെടുപ്പില്‍ ഇത്തവണ കനത്ത മത്സരം. ലോകകപ്പിന്റെ താരങ്ങളായി മാറിയ ഫ്രാന്‍സിന്റെ കൗമാര താരം എംബപ്പെയും ക്രോയേഷ്യയെ ഫൈനല്‍ വരെ എത്തിച്ച ലൂക്ക മോഡ്രിച്ചും പട്ടികയില്‍ മുന്നില്‍ തന്നെയുണ്ട്. മികച്ച താരത്തിനുള്ള അവാര്‍ഡ് അഞ്ചു തവണ വീതം നേടിയ റൊണാള്‍ഡോക്കും മെസിക്കും ശക്തരായ എതിരാളികളാണ് ഇവര്‍. പത്തുപേരുടെ ചുരുക്കപ്പട്ടികയാണ് ഫിഫ പുറത്ത് വിട്ടിരിക്കുന്നത്.

പതിവിന് വിപരീതമായി ഇത്തവണ ലോകകപ്പ് ആരംഭിച്ചത് മുതല്‍ ഫിഫ വോട്ടിംഗ് ആരംഭിച്ചിരുന്നു. ദേശിയ പരിശീലകരും ക്യാപ്റ്റന്മാരും തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകരുമാണ് വോട്ടിങ്ങില്‍ പങ്കെടുക്കുക. എന്നാല്‍ സൂപ്പര്‍ താരങ്ങളായ മെസിയും റൊണാള്‍ഡോയും പ്രീ ക്വാര്‍ട്ടറില്‍ തന്നെ പുറത്തായിരുന്നു. സെപ്റ്റംബര്‍ 24 ന് ലണ്ടനില്‍ നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് പ്രഖ്യാപനം.

ഫിഫയുടെ ചുരുക്കപ്പട്ടിക

1. ലയണല്‍ മെസി
2.ക്രിസ്റ്റിയാനോ റൊണാള്‍ഡോ
3.കെയിലിയന്‍ എംബപ്പെ
4.ലൂക്ക മോഡ്രിച്ച്
5.അന്റോണിയോ ഗ്രീസ്മാന്‍
6.റാഫേല്‍ വരാനെ
7.കെവിന്‍ ടെ ബ്രൂയിന്‍
8.ഏദന്‍ ഹസാര്‍ഡ്
9.ഹാരി കെയിന്‍
10.മുഹമ്മദ് സലാ