SHARE

ഫുട്‌ബോള്‍ ലോകം അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ് ആ പ്രഖ്യാപനത്തിനായി. ആരാകും ഫിഫ ദി ബെസ്റ്റ് . അങ്കത്തട്ടിലുള്ളത് മൂന്നു കരുത്തരാണ് മെസ്സിയും റൊണാള്‍ഡോയും ഒപ്പം വിര്‍ജില്‍ വാന്‍ദെയ്കും. ഇറ്റാലിയന്‍ നഗരമായ ലാ സ്‌കാറ ഓപ്പറ ഹൗസിലാണ് പുരസ്‌കാര ചടങ്ങ് നടക്കുക. ഇന്ത്യന്‍ സമയം രാത്രി 11:30 നാണ് ചടങ്ങ് ആരംഭിക്കുക.

മെസ്സിയേയും റൊണാള്‍ഡോയെയും പിന്തള്ളി കഴിഞ്ഞമാസം യുറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയുടെ പുരസ്‌കാരം വാന്‍ദെയ്ക് നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഈ രണ്ടു പുരസ്‌കാരങ്ങളും നേടിയത് ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച് ആയിരുന്നു.

മികച്ച വനിതാ താരം, മികച്ച പുരുഷ വനിത പരിശീലകര്‍, മികച്ച പുരുഷ വനിത ഗോള്‍കീപ്പര്‍, മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരം , ഫാന്‍ പുരസ്‌കാരം എന്നിവയും ഇന്നു തന്നെ പ്രഖ്യാപിക്കും. മികച്ച പുരുഷ പരിശീലക പുരസ്‌കാരത്തിനായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗാര്‍ഡിയോള, ലിവര്‍പൂളിന്റെ യൂര്‍ഗന്‍ ക്ലോപ്പ്, ടോട്ടനത്തിന്റെ മൗറിഷ്യോ പോച്ചറ്റിനൊ എന്നിവരാണ് പരിഗണനയിലുള്ളത്.