SHARE

ഇന്ത്യയിൽ വെച്ച് നടക്കുന്ന ഫിഫ അണ്ടർ 17 വിമൻസ് വേൾഡ് കപ്പിൽ ഇന്ത്യക്ക് കടുപ്പമേറിയ ഗ്രുപ്പിൽ അമേരിക്കയും ബ്രസീലിലും അടങ്ങിയ ഗ്രൂപ്പ്‌ എയിൽ ആണ് ഇന്ത്യ കളിക്കുക.മോറോക്കയാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. ഒക്ടോബർ 11 നു ആരംഭിക്കുന്ന ടൂർണമെന്റ് ഒക്ടോബർ 30 നു ഫൈനലിലൂടെ കലാശമാകും.

മൂന്ന് വ്യത്യസ്ത വേദികളിലായായാകും ടൂർണമെന്റ് നടക്കുക. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം, മർഗോവിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയം എന്നിവ ടൂർണമെന്റിനായി തയ്യാറാക്കിയത്ഇന്ത്യയെ കൂടാതെ സ്പെയിൻ ഫ്രാൻസ്, ജർമ്മനി ബ്രസീൽ, ചിലി, കൊളംബിയ, കാനഡ, മെക്‌സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക, മൊറോക്കോ, നൈജീരിയ, ടാൻസാനിയ, ന്യൂസിലൻഡ് എന്നിവയാണ് ലോകകപ്പിൽ മത്സരിക്കുന്ന മറ്റ് ടീമുകൾ