SHARE

ഇന്ത്യ വേദിയാകുന്ന ഫിഫ അണ്ടര്‍-17 വനിത ലോകകപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. മുംബൈയില്‍ നടന്ന ചടങ്ങിലാണ് ലോഗോ പ്രകാശനം നടന്നത്. ഗേറ്റ് വേ ഓഫ് ഇന്ത്യയിലായിരുന്നു വര്‍ണ്ണാഭമായ ചടങ്ങ് നടന്നത്. അമേരിക്കയുടെ ഇതിഹാസ താരം ക്രിസ്റ്റീന്‍ ലില്ലിയാണ് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചത്.

ടൂര്‍ണമെന്റ് ആരംഭിക്കാന്‍ കൃത്യം ഒരു വര്‍ഷം ബാക്കി നില്‍ക്കുമ്പോളാണ് ലോഗോ പുറത്തിറക്കിയത്. അടുത്തവര്‍ഷം നവംബര്‍ രണ്ടിനാണ് മത്സരത്തിന്റെ കിക്കോഫ്. നവംബര്‍ 21 വരെയാണ് മത്സരങ്ങള്‍ നീണ്ടു നില്‍ക്കുക. ഇന്ത്യ അതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ഫിഫ മത്സരമാണിത്. 2017 ല്‍ അണ്ടര്‍-17 പൂരുഷ ലോകകപ്പിന് ഇന്ത്യ വേദിയായിരുന്നു.

ലോഗോ പ്രകാശന ചടങ്ങില്‍ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു, ഫിഫ വുമണ്‍സ് ഫുട്‌ബോള്‍ ചീഫ് ഓഫീസര്‍ സരൈ ബേര്‍മന്‍, സംഘാടകസമിതിയുടെ പ്രദേശിക അധ്യക്ഷന്‍ പ്രഫുല്‍ പട്ടേല്‍, ഇന്ത്യ അണ്ടര്‍ -17 ടീമംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.