SHARE

ബാഴ്സലോണയും ജിറോണയും തമ്മിലുള്ള ലാ ലി​ഗ മത്സരം അമേരിക്കയിൽ നടത്താനുള്ള പദ്ധതി തടയുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. നേരത്തെ തന്നെ സ്പാനിഷ് ടീമുകളും കളിക്കാരുടെ സംഘടനകളും ഈ നീക്കത്തിനെതിരായിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ ഫിഫ അധ്യക്ഷനും രം​ഗത്തെത്തിയിരിക്കുന്നത്.

‍ജിറോണയുടെ സ്റ്റേഡിയത്തിലല്ലാതെ മറ്റൊരിടത്തും ഈ മത്സരം നടത്താൻ ഫിഫ അനുവദിക്കില്ല, ഇൻഫാന്റിനോ പത്രസമ്മേളത്തിൽ പറഞ്ഞു. ഫിഫ ഇക്കാര്യം ചർച്ച ചെയ്തു, ഒരോ രാജ്യത്തേയും ലീ​ഗ് മത്സരങ്ങൾ അതാത് രാജ്യത്ത് തന്നെ നടത്തണമെന്നാണ് ഫിഫ തീരുമാനം, അതിനാൽ തന്നെ മത്സരം യു.എസിൽ നടത്താനുള്ള ലാ ലി​ഗ തീരുമാനത്തിന് ഫിഫ എതിരാണ്, ഇൻഫാന്റിനോ വ്യക്തമാക്കി.

-Advertisement-

ബാഴ്സലോണക്കെതിരായ ജിറോണയുടെ ഹോം മത്സരമാണ് യു.എസിൽ നടത്താൻ തീരുമാനിച്ചത്. ഇതിന് ക്ലബ് അധികൃതർ അനുമതി നൽകിയെന്നാണ് ലാ ലി​ഗ അവകാശപ്പെടുന്നത്. എന്നാൽ സ്പെയിനിലെ കളിക്കാരുടെ സംഘടന ഈ തീരുമാനത്തിന് എതിരാണ്.സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനും ഈ നീക്കത്തെ പരസ്യമായി വിമർശിച്ചിട്ടുണ്ട്.