ലോക ഫുട്ബോള്‍ മാമാങ്കത്തിന് കൊടിയിറങ്ങി, ഫ്രഞ്ച് പട കിരീടവും സ്വന്തമാക്കി. ഇനി തെരഞ്ഞെടുക്കാനുള്ളത് ലോകകപ്പിലെ മികച്ച ഗോള്‍ ഏതാണെന്ന് മാത്രം. ഗോള്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ് ഏതാണെന്ന് തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള നറുക്കെടുപ്പ് ഫിഫ തുടങ്ങിയിട്ടുണ്ട്. ഫിഫയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള 18 ഗോളുകളില്‍ നിന്ന് ആരാധകര്‍ക്ക് തെരഞ്ഞെടുക്കാം ആ മിന്നും ഗോള്‍ ഏതാണെന്ന്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, ഫിലിപ്പെ കൂട്ടിന്യോ, ലൂക്കാ മോഡ്രിച്ച്, ടോണി ക്രൂസ്, ജെസ്സെ ലിംഗാര്‍ഡ്, ഏയ്ഞ്ചല്‍ ഡി മരിയ, തുടങ്ങിയ സൂപ്പർ താരങ്ങളുടെ ഗോളുകളെല്ലാം പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. റോണോ സ്പെയിനെതിരെ ആദ്യ മത്സരത്തില്‍ നേടിയ ഫ്രീ കിക്ക് ഗോളും മെസ്സി നൈജീരിയക്കെതിരെ നേടിയ ഗോളുമാണ് വോട്ടെടുപ്പിന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Vote for the #WorldCup Goal of the Tournament!
Choose from the best 18 goals at Russia 2018.Vote here: https://t.co/K27Ii9ufoj pic.twitter.com/le9rrF0EqC
— FIFA World Cup (@FIFAWorldCup) July 16, 2018
റഷ്യന്‍ താരം ഡെനിസ് ചെറിഷേവിന്റെ രണ്ടു ഗോളുകളാണ് വോട്ടെടുപ്പിന് പരിഗണിക്കപ്പെടുന്നത്. നാച്ചോ (സ്പെയിന്), ഡ്രയസ് മെര്‍ട്ടെന്‍സ് (ബെല്‍ജിയം), ജുവാന്‍ ക്യുന്റേറോ (കൊളംബിയ, അര്ട്ടിം സ്യൂബ (റഷ്യ), അഹമ്മദ് മൂസ (നൈജീരിയ), റിക്കാര്‍ഡോ ക്വരിസ്മ (പോര്‍ച്ചുഗല്‍), അദ്നാന് ജനുസാജ് (ബെല്‍ജിയം), നാസര്‍ ചാഡ്ലി (ബെല്‍ജിയം), ബെഞ്ചമിൻ പവാർഡ് (ഫ്രാൻസ്) തുടങ്ങിയ താരങ്ങള്‍ നേടിയ ഗോളുകളും വോട്ടെടുപ്പിനുള്ള പട്ടികയിലുണ്ട്.