SHARE

ചരിത്രത്തില്‍ ആദ്യമായി ഫിഫ ലോകകപ്പ് മലയാളത്തില്‍. സോണി ഇഎസ്പിഎന്‍ ചാനലിലാണ് ലോകകപ്പിന്റെ തത്സമയ സംപ്രേക്ഷണം. ഐഎസ്എല്ലിലുടെ മലയാളികള്‍ക്ക് പരിചിത ശബ്ദമായ ഷൈജു ദാമോദരനാണ് കമന്ററിക്ക് നേതൃത്വം നല്കുന്നത്. എല്ലാ മത്സരങ്ങളും മലയാളത്തില്‍ കമന്ററി ഉണ്ടോയെന്ന കാര്യം വ്യക്തമല്ല.

മലയാളം കൂടാതെ മറ്റു പ്രാദേശിക ഇന്ത്യന്‍ ഭാഷകളിലും ലോകകപ്പിന്റെ കമന്റി സോണി നല്കുന്നുണ്ട്. കൂടുതല്‍ ആരാധകരെ ആകര്‍ഷിക്കാന്‍ പ്രാദേശിക ഭാഷകളിലെ കളി വിവരണത്തിലൂടെ സാധിക്കുമെന്ന തിരിച്ചറിവാണ് മലയാളത്തിലേക്ക് കടന്നുവരാന്‍ സോണിയെ പ്രേരിപ്പിച്ചത്. ഐഎസ്എല്ലില്‍ ഏഷ്യാനെറ്റ് മൂവീസിലൂടെയായിരുന്നു മലയാളം കമന്ററി കേരളീയര്‍ കേട്ടിരുന്നത്. മാതൃഭൂമിയിലൂടെ പത്രപ്രവര്‍ത്തനം തുടങ്ങിയ ഷൈജു ഈ ജോലി ഉപേക്ഷിച്ച ശേഷമാണ് സജീവ കളിവിവരണത്തിലേക്ക് കടന്നത്.