SHARE

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് അർധ സെഞ്ചുറി. 56 പന്തിൽ‌ നിന്ന് 5 ബൗണ്ടറികളടക്കമാണ് കോഹ്ലിയുടെ 49-ം ഏകദിന അർധസെഞ്ചുറി. അർധസെഞ്ചുറി പിന്നിട്ട് ബാറ്റ് ചെയ്യുന്ന കോഹ്ലിയുടെ ബാറ്റിംഗ് മികവിൽ മുന്നേറുന്ന ഇന്ത്യ മത്സരത്തിന്റെ അവസാനം വിവരം ലഭിക്കുമ്പോൾ 24 ഓവറിൽ 124/2 എന്ന‌ നിലയിലാണ്.

വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്കോർ ബോർഡിൽ 15 റൺസെത്തിയപ്പോൾ കഴിഞ്ഞ മത്സരത്തിലെ സെഞ്ചൂറിയൻ രോഹിത് ശർമ്മ പുറത്തായി. കെമർ റോച്ചിനായിരുന്നു വിക്കറ്റ്. നന്നായി തുടങ്ങി വന്നെങ്കിലും ടീം സ്കോർ 40 ലെത്തിയപ്പോൾ 29 റൺസ് നേടിയ ധവാനും പുറത്തായത് ഇന്ത്യയെ ചെറിയ സമ്മർദ്ദത്തിലാക്കിയെങ്കിലും നാലാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്ലിയും, അമ്പാട്ടിറായുഡുവും ചേർന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 50 റൺസുമായി കോഹ്ലിയും, 39 റൺസെടുത്ത അമ്പാട്ടിറായുഡുവുമാണ് നിലവിൽ ക്രീസിലുള്ളത്.