SHARE

ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക് ക്രിക്കറ്റ് അസോസിയേഷന്‍ മീറ്റീംഗിനിടെ പൊരിഞ്ഞ അടി. അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗത്തിനിടെയായിരുന്നു സംഭവം. ഫിറോസ്ഷാ കോട്‌ലയില്‍ വച്ചായിരുന്നു യോഗം നടന്നത്. യോഗത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നു കഴിഞ്ഞു.

അസോസിയേഷന്റെ ഓംബുഡ്‌സ്മാനെ മാറ്റുന്നതു സംബന്ധിച്ച് വിഷയം ചര്‍ച്ചയ്‌ക്കെടുത്തപ്പോളാണ് കയ്യാങ്കളി ആരംഭിച്ചത്. നിലവിലെ ഓംബുഡ്‌സ്മാനെ മാറ്റി ജസ്റ്റീസ് ദീപക് വര്‍മ്മയെയാണ് പുതിയ ഓംബുഡ്‌സ്മാനായി നിയമിച്ചിട്ടുള്ളത്. അജന്‍ഡയിലെ അവസാനത്തെ വിഷയമയായിരുന്നു ഓംബുഡ്‌സ്മാനെ മാറ്റുന്നത്.

സംഭവത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്ത മുന്‍ താരവും ഡല്‍ഹി എംപിയുമായ ഗൗതം ഗംഭീര്‍ വിഷയത്തില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇടപെടണമെന്നും മോശമായി പെരുമാറിയവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.