SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ച എത്യോപ്യന്‍ താരം ഫിക്രു ടെഫേരയെ ടീമിലെത്തിക്കാന്‍ മോഹന്‍ ബഗാന്‍ ശ്രമം തുടരുന്നു. ഗുരുതരമായി പരുക്കേറ്റ സൂപ്പര്‍ താരം സോണി നോര്‍ദെയ്ക്ക് പകരക്കാരനായി ഫിക്രുവിനെ ടീമിലെത്തിക്കാനാണ് നീക്കം നടക്കുന്നത്. 2014 സീസണില്‍ കൊല്‍ക്കത്തയുടെയും 2015ല്‍ ചെന്നൈയിന്‍ എഫ് സിയുടെയും താരമായിരുന്ന ഫിക്രു ഐ എസ് എല്ലില്‍ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.

ആദ്യ സീസണിൽ കൊൽക്കത്തക്ക് വേണ്ടി 12 മത്സരങ്ങളിൽ നിന്ന് 5 ഗോളുകളാണ് ഫിക്രു നേടിയത്.  പിന്നീട് ചെന്നെെയിന് വേണ്ടി  പന്തു തട്ടിയ താരം 11 കളികളിൽ നിന്ന് ഒരു ഗോളും നേടി. അതിന് ശേഷം ബംഗ്ലാദേശിലെ ഷെയ്ഖ് റസ്സല്‍ ക്ലബിനും ദക്ഷിണാഫ്രിക്കയിലെ ഹൈലാന്‍ഡ്‌സ് പാര്‍ക്ക് ഫുട്‌ബോള്‍ ക്ലബിനും വേണ്ടിയാണ് ഫിക്രു ബൂട്ട് കെട്ടിയത്. നിലവില്‍ ഫ്രീ ഏജന്റായി നില്‍ക്കുന്ന ഫിക്രുവുമായി ബഗാന്‍ ചർച്ചകൾ നടത്തുന്നതായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മോഹന്‍ ബഗാന് വേണ്ടി 65 മത്സരങ്ങളില്‍ നിന്ന് 29 ഗോളുകള്‍ നേടിയ സോണി നോര്‍ദെയ്ക്ക് ചര്‍ച്ചില്‍ ബ്രദേഴ്‌സുമായി നടന്ന മത്സരത്തിലാണ് പരുക്കേറ്റത്. താരത്തിന്റെ പരുക്ക് ഗുരുതരമായതിനാല്‍ ഒന്നരമാസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതോടെ സീസണിലെ ബാക്കിയുള്ള മത്സരങ്ങളില്‍ സോണി നോര്‍ദെയുടെ സേവനം ബഗാന് ലഭിക്കില്ലെന്ന് വ്യക്തമായി.

ഇതോടെയാണ് ഒരു സൂപ്പര്‍ താരത്തെ തന്നെ ടീമിലെത്തിക്കാന്‍ ബഗാന്‍ ചരട് വലിക്കുന്നത്. ഐ ലിഗില്‍ നിലവില്‍ 9 മത്സരങ്ങളില്‍ നിന്ന് 13 പോയന്റുമായി ആറാമതാണ് മോഹന്‍ ബഗാന്‍