SHARE

സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പുതിയ സീസണിന് തിങ്കളാഴ്ച തുടക്കമാകും. കൊച്ചി കളമശേരി സെന്റ് പോള്‍സ് ഗ്രൗണ്ടില്‍ നടക്കുന്ന കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ്പ്രീമിയര്‍ ലീഗാണ് സെലിബ്രിറ്റി ലീഗിലെ സീസണിലെ ആദ്യ ടൂര്‍ണമെന്റ്. ടൂര്‍ണമെന്റിന്റെ മൂന്നാം സീസണാണ് അരങ്ങേറുന്നത്.

ഓണ്‍ലൈന്‍ ഫൈറ്റ് റൈഡേഴ്‌സും കൊച്ചിന്‍ സൂപ്പര്‍ കിങ്സും തമ്മില്‍ ആണ് ആദ്യ മത്സരം. രാവിലെ പത്തുമണിക്ക് കേരള ഫിലിം പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ലിസ്റ്റിന്‍ സ്റ്റീഫന്റെ അധ്യക്ഷതയില്‍ സീസണ്‍ മൂന്നിന്റെ ഉത്ഘാടനം കേരള ഫിലിം പ്രൊഡ്യൂസര്‍സ് അസോസിയേഷന്‍ സെക്രട്ടറി ആന്റോ ജോസഫ് നിര്‍വഹിക്കും.

നടി അപര്‍ണയും ചടങ്ങില്‍ പങ്കെടുക്കും. സെലിബ്രിറ്റി ക്രിക്കറ്റേഴ്സ് ഫ്രട്ടേണിറ്റിയില്‍ അംഗങ്ങളായ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.
സീ കേരളം ചാനല്‍, ശ്രീ ഗോകുലം, ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ് എന്നിവരാണ് ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാര്‍. മത്സരങ്ങള്‍ സമാപിക്കുന്നത് നവംബര്‍ 26നാണ്. സെലിബ്രിറ്റി രംഗത്തെ 12 ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.