SHARE

ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു. സെമി‌ ഫൈനലുകളിൽ അണിനിരത്തിയ അതേ ടീമിനെയാണ് ഫൈനൽ മത്സരത്തിലും ഇരു ടീമുകളും കളിപ്പിക്കുന്നത്. ഇരു ടീമുകളും ഇത് വരെ ലോകകപ്പ് നേടിയില്ലാത്തതിനാൽ ഇന്ന് പുതിയ ലോക ചാമ്പ്യൻ ക്രിക്കറ്റിൽ പിറക്കും.

ഇംഗ്ലണ്ട് ടീം – റോയ്, ബെയർസ്റ്റോ, റൂട്ട്, മോർഗൻ, സ്റ്റോക്ക്സ്, ബട്ലർ, വോക്സ്, പ്ലങ്കറ്റ്, ആർച്ചർ, ആദിൽ റഷീദ്, മാർക്ക് വുഡ്.

ന്യൂസിലൻഡ് ടീം – മാർട്ടിൻ ഗപ്തിൽ, നിക്കോൾസ്, വില്ല്യംസൺ, റോസ് ടെയ്ലർ, ടോം ലാഥം, കോളിൻ ഡി ഗ്രാൻഡ് ഹോം, നീഷാം, മിച്ചൽ സാന്റ്നർ, ഫെർഗൂസൻ, മാറ്റ് ഹെൻ റി, ബോൾട്ട്.