SHARE

ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിംഗ് തിരഞ്ഞെടുത്തു. ടി20 പരമ്പരയിൽ ആവേശ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഏകദിന പരമ്പരയ്ക്കിറങ്ങുന്നത്.

സ്റ്റാർ ഓൾ റൗണ്ടർ കൃണാൽ പാ‌ണ്ട്യ, വലം കൈയ്യൻ പേസർ പ്രസിദ് കൃഷ്ണ എന്നീ ഇന്ത്യൻ താരങ്ങൾ ഇന്നത്തെ മത്സരത്തിൽ കളിച്ച് ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കും. ഇതിൽ പ്രസിദിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കൂടിയാണിത്. കെ എൽ രാഹുലാണ് മത്സരത്തിൽ ഇന്ത്യയുടെ വിക്കറ്റ് കാക്കുക. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ഇന്ത്യൻ ടീം ഇങ്ങനെ – രോഹിത് ശർമ്മ, ശിഖാർ ധവാൻ, വിരാട് കോഹ്ലി (ക്യാപ്റ്റൻ), ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, കൃണാൽ പാണ്ഡ്യ, ഷർദുൽ താക്കൂർ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, പ്രസിദ് കൃഷ്ണ.