SHARE

പുറത്തായ മുഖ്യ പരിശീലകൻ കാർലസ് ക്വാഡ്രാറ്റിനൊപ്പം മറ്റൊരു പരിശീലകൻ കൂടി ബെം​ഗളുരു എഫ്.സി വിട്ടു. സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് (ഫിറ്റ്നസ്) കോച്ച് മിക്കൽ ​ഗ്വില്ലെനാണ് ക്ലബ് വിട്ടത്. സ്പോർട്സ് ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് മുമ്പ് ബെം​ഗളുരുവിന് ഐ.എസ്.എൽ കിരീടം നേടിക്കൊടുത്ത ക്വാഡ്രാറ്റിനെ പുറത്താക്കിയത്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം, ടീം പരിശീലകസംഘം മുഴുവനും ക്വാഡ്രാറ്റിനൊപ്പം പുറത്തുപോകുന്നില്ല. സ്പാനിഷ് പരിശീലകനായ ​ഗ്വില്ലെൻ മാത്രമാണ് ക്ലബ് വിട്ടിരിക്കുന്നത്. കഴിഞ്ഞ സീസണിലാണ് ​ഗ്വില്ലെൻ ക്വാഡ്രാറ്റിനൊപ്പം കൂടിയത്.

അതേസമയം ക്വാഡ്രാറ്റിന്റെ സഹപരിശീലകനായിരുന്ന ജാവി പിനിലോസ് ക്ലബിൽ തുടരും. സ്പെയിനിലെ പ്രധാന ക്ലബായ റേസിങ് സന്റാൻഡറിന്റെ മുൻ പരിശീലകനാണ് പിനിലോസ്. ഗോൾകീപ്പിങ് പരിശീലകൻ ജൂലൻ എസ്നവോല, ഫിസിയോതെറാപ്പിസ്റ്റ് സെനൻ അൽവാരസ് എന്നിവരും ക്ലബിനൊപ്പം തുടരും.