SHARE

ഇന്റർനാഷ്ണൽ ബ്രേക്കിന് ശേഷം ക്ലബ് ഫുട്ബോൾ മടങ്ങിയെത്തുമ്പോൾ ഇറ്റാലിയിൻ ക്ലബ് എ.സി.മിലാനെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയാണ്. നായകൻ അലെസിയോ റോമ​ഗ്നോളി അടിക്കം അഞ്ച് പ്രധാന കളിക്കാർ പരിക്കേറ്റ് പുറത്തായതാണ് മിലാനെ പ്രതിസന്ധിയിലാക്കുന്നത്.

റോമ​ഗ്നോളിക്ക് പുറമെ ലൂക്കാസ് ബി​ഗ്ലിയ, മത്തേവു മുസാഷിയോ, ജിയാക്കോമൊ ബൊനവെന്റുറ, മത്ത്യാ കാൾഡാറ എന്നിവരാണ് പരിക്കേറ്റ് പുറത്തിരിക്കുന്നത്. ഇവരിൽ പലർക്കും മാസങ്ങളോളം പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ക്രൊയേഷ്യൻ താരം ഇവാൻ സ്റ്റിർനിച്ച് ഹൃദയസമ്പന്ധമായ അസുഖത്തെത്തുടർന്ന് കുറച്ചുനാളായി പുറത്തായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സ്റ്റിർനിച്ച് പരിശീലനത്തിന് മടങ്ങിയെത്തിയത് പരിശീലകൻ ​ഗെന്നാരോ ​ഗട്ടൂസോയ്ക്ക് ആശ്വാസമാണ്.

ടീമിലെ സൂപ്പർ താരമായ ഹക്കാൻ ചാലനോലുവിന് കഴിഞ്ഞ ദിവസത്തെ അന്താരഷ്ട്ര മത്സരത്തിനിടെ പരിക്കേറ്റിരുന്നു. എന്നാൽ തുർ‍ക്കി താരത്തിന്റെ പരിക്ക് ​ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. കരുത്തരായ ലാസിയോയ്ക്കെതിരെയാണ് മിലാന്റെ അടുത്ത മത്സരം. തുടർന്ന് യൂറോപ്പാ ലീ​ഗ് മത്സരവുമുണ്ട്