സ്പെയിനില്‍ വെച്ച് നടക്കുന്ന അണ്ടര്‍ 20 കോട്ടിഫ് കപ്പില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ടീം. ഇന്ത്യന്‍ ഫുട്ബോളിലെ ചരിത്രദിനമായാണ് ഈ വിജയത്തെ കളി വിദഗ്ദര്‍ വിലയിരുത്തുന്നത്. അവസാന 40 മിനുട്ടോളം പത്തു പോരായി ചുരുങ്ങിയിട്ടും കളി കയ്യിലൊതുക്കാന്‍ കഴിഞ്ഞത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നത്.
ഇപ്പോഴിതാ, അണ്ടര്‍ 20 ഇന്ത്യന്‍ ടീമിന്റെ പരിശീലകന് ഫ്ളോയിഡ് പിന്റോ വിജയത്തെ കുറിച്ച് പ്രതികരിക്കുകയാണ്. ‘ പത്തു പേരായി ചുരുങ്ങിയിട്ട് അര്‍ജന്റീനയെ നേരിടുകയെന്നത് ശ്രമകരമായ പണിയായിരുന്നു, 40 മിനുട്ടോളമാണ് ഒരാള്‍ കുറവായിട്ട് കളിച്ചത്, ആ സമയത്ത് ലീഡ് ഇരട്ടിയാക്കാനും കഴിഞ്ഞു, നല്ല പോരാട്ടമാണ് ടീം കാഴ്ച്ച വെച്ചത്’ – ഫ്ളോയിഡ് പിന്റോ പറഞ്ഞു.
മത്സരത്തിന്റെ ആദ്യ പകുതി തുടങ്ങി പത്തു മിനുട്ടിനകം അനികേത് ജാദവ് ചുവപ്പ് കാര്‍ഡ് മടങ്ങിയിരുന്നു. നാലാം മിനുട്ടില്‍ ദീപക് താംഗ്രിയും 68ാം മിനുട്ടില്‍ ഫ്രീ കിക്കിലൂടെ അന്‍വര്‍ അലിയുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടയിത്. അവസാനം ഒരു ഗോള്‍ അര്‍ജന്റീന തിരിച്ചടിച്ചെങ്കിലും 2-1ന് ഇന്ത്യ വിജയിക്കുകയായിരുന്നു.