SHARE

അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ഡിയഗോ മറഡോണയുടെ വേർപാടിന്റെ ഞെട്ടലിലാണ് ഇപ്പോൾ ഫുട്ബോൾ ലോകം. ഇന്നലെ വൈകിട്ടായിരുന്നു താരം ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടെന്ന വാർത്ത പുറത്ത് വന്നത്‌. ഫുട്ബോൾ ലോകത്തെ‌ മുഴുവൻ നിശബ്ദതയിലാക്കിക്കഴിഞ്ഞു നിരാശാജനകമായ ഈ വാർത്ത.

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മറഡോണയുടെ വേർപാടിൽ ആദരാഞ്ജലിയർപ്പിച്ച് കായിക ലോകത്തെ പ്രശസ്തരെല്ലാം രംഗത്തെത്തി. തങ്ങളുടെ പ്രിയ താരത്തിന്റെ വേർപാടിനോട് കായിക ലോകത്തെ പ്രമുഖരുടെ പ്രതികരണങ്ങൾ ഇങ്ങനെ…